Trending

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ ജില്ലയിൽ 4 കേസുകൾ കണ്ടെടുത്തു


കോഴിക്കോട്: എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ലോക്ക് ഔട്ട് കാലയളവിൽ നടത്തിവരുന്ന എൽഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 4 കേസുകൾ കണ്ടെടുത്തു. മോരിക്കര ഭാഗത്ത് നിന്നും സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ 70 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കൊയിലാണ്ടി പൂക്കാട് ഭാഗത്ത് നിന്നും റെയിൽവേയുടെ പുറംപോക്കിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സി.ഇ.ഒമാരായ ദീനദയാൽ, പ്രജിത്ത് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.മദ്യശാലകൾ അടച്ചിട്ടതിനാൽ വിഷുക്കാലത്ത് വൻേതോതിൽ വ്യാജവാറ്റ് ചാരായം നിർമിക്കുന്നതിനായി ഒരുങ്ങുന്നു എന്നതിനാൽ രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർ ദിനദയാൽ എന്നിവർ കൊയിലാണ്ടി തൂവക്കോട് ഭാഗത്ത് നിന്നും 50 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.സ്പെഷൽസ് ക്വാഡ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, വി, ഷാഫി എന്നിവർ ചേർന്ന് ചേളന്നൂർ ഊട്ടുകുളം ഭഗവതി ക്ഷേത്രത്തിന്റെ അടുത്ത് നിന്നും 200 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. വ്യാജമദ്യ നിർമാണം കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുമെന്ന് എക്സൈസ് സ്പെഷൽ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു,

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!