Trending

ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചു, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല

ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചിട്ട് 12 ദിവസമായി. കുഞ്ഞുങ്ങളടക്കം ഭക്ഷണം കിട്ടാതെ വലയുകയാണ്.ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.അതെ സമയം ഇസ്രായേൽ-​ഹമാസ് വെടിനിർത്തൽ ചർച്ച ദോഹയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ആദ്യഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ​ഗാസയെ ഉപരോധിച്ചത്. രണ്ടാം വെടിനിർത്തൽ കരാറിന് ഇസ്രായേൽ മുന്നോട്ടുവെച്ച പല ഉപാധികളും ഹമാസ് അം​ഗീകരിച്ചിരുന്നില്ല. അതിനിടെ, ഗാസയിൽനിന്ന് ആരും പലസ്തീൻകാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!