കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അനാസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസ് മുന്നില്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് സിക്രട്ടറി ഒപി നസീര്‍ ഉദ്ഘാടനം ചെയ്തു. നാല് മാസമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് സിക്രട്ടറി ഇല്ല, ഫയലുകള്‍ കുന്ന് കൂടുന്നു, തെരുവ് വിളക്കുകള്‍ കത്തുന്നില്ല,
പഞ്ചായത്ത് റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു, കൊട്ടിഘോഷിച്ച് നടപ്പിലാക്കി കുന്ദമംഗലം സൗന്ദര്യവല്കരണം അവതാളത്തിലാകി, ചെത്ത്കടവ് സ്റ്റേഡിയം എവിടെയുമെത്താതെ ഇരുട്ടില്‍ തപ്പുന്നു, കുന്ദമംഗലം പഞ്ചായത്ത് ഭരണം അവതാളത്തില്‍ എന്നിവയാണ് ധര്‍ണ്ണയില്‍ ഊന്നയിച്ചത്.
യുസി മൊയ്തീന്‍കോയ അധ്യക്ഷന്‍ വഹിച്ചു. എം ബാബുമോന് ഏകെ ഷൗകത്തലി ജാഫര്‍ സാദിഖ്.സിപി ശിഹാബ് .ഇ ശിഹാബ് റഹ്മാന്. കെ കെ സി നൗഷാദ്. കെകെ ഷമീല്‍. പി കൗലത്. ഫാത്തിമ ജസ്ലി. യു മാമു. എന്‍എം യൂസഫ് ഐ മുഹമ്മദ് കോയ. അഡ്വ ജുനൈദ്. ടി കെ സീനത്ത്. ടികെ സൗദ ,ഷാജി പുല്കുന്നുമ്മല്. സുല്‍ഫി കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു. സി അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു.

