കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ കല്ലുകടി.നേരത്തെ നിർദ്ദേശിച്ച യു.ഡി. എഫ് മുന്നണി ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ ബാബു നെല്ലൂളിയുടെ കാലാവധി ഡിസംബർ 30 ന് കഴിയും.ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവി യാണ് പ്രസിഡന്റായി തുടരേണ്ടത്.ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി കോൺഗസ് ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലാണ് ഇപ്പോൾ എത്തിയത്.കൊടുവള്ളിയിലും കുന്ദമംഗലത്തുമാണ് യുഡിഫ് മുന്നണി ധാരണ പ്രകാരം ഭരണം നടന്നത് ഇവയ്ക്ക് ഒരു ധാരണാപത്രവുമാണ് ഉണ്ടായിരുന്നത് ഇവയിൽ കൊടുവള്ളിയിൽ ഡിസംബർ 30 നകം പ്രധിനിധി ഭരണ കൈമാറ്റം നടത്തുകയും കോൺഗ്രസ് കമ്മിറ്റി രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇനി ലീഗിന്,അരിയിൽ അലവി പ്രസിഡന്റാകും

