Kerala News

മഹല്ലുകൾ ഐക്യത്തിന്റെ മാതൃകാ കേന്ദ്രങ്ങളാകണം: കാന്തപുരം

കുന്നമംഗലം: സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്‌ലിംകൾക്കിടയിൽ ഐക്യം നിറഞ്ഞുനിൽക്കുന്നമാതൃകാ കേന്ദ്രങ്ങളായി മഹല്ലുകൾ മാറണമെന്ന് കുന്നമംഗലം മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കുന്നമംഗലം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച മഹല്ല് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും വിശ്വാസികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു നേതൃത്വം നൽകേണ്ടത് മഹല്ലുകളാണ് . വിദ്യാഭ്യാസ രംഗത്ത് പുതിയ കാൽവെയ്പുകൾ നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും മഹല്ല് നേതൃത്വം മുന്നിലുണ്ടാകണം. ഇൻഫോർമേഷൻ ടെക്‌നോളജി വളരെ വലിയ വികാസം നേടിയ ഈ ഘട്ടത്തിൽ അതിന്റെ ശരിയായ ഉപയോഗം ശീലിപ്പിക്കാനും, തെറ്റായ ഉപയോഗങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും മഹല്ലുകളിൽ പരിശീലനങ്ങൾ നടത്തണം. പാവപ്പെട്ടവർക്ക് എല്ലാവരും താങ്ങായി നിന്ന്, ഇസ്‌ലാം വിഭാവനം സാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ മഹല്ലുകളിൽ പുലരണം; അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!