കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന് ശനിയാഴ്ച തുടക്കമാവും. കേരളോൽസവത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു . സ്വാഗതസംഘം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു നെല്ലൂളി , മുംതാസ് ഹമീദ്, ശിവദാസൻ നായർ, രജിത സത്യൻ, ജയപ്രകാശ്, മീന ടി.കെ വിവിധ സംഘടന പ്രതിനിധികളായ എം ബാബുമോൻ, സി.വി സംജിത്ത്, പി ഷൗക്കത്തലി, എം എം സുധീഷ് കുമാർ, കെ കെ ഷമീൽ, പി. രമേശൻ ,എൻ എം യൂസഫ്, സദക്കത്തുള്ള, അലിയ്യി പന്തീർപാടം,പി പി അഷ്റഫ്, മുസ്തഫ, എം.കെ അമീൻ, മണി രാജ് എന്നിവർ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഷിയോലാൽ സ്വാഗതവും വികസനകാര്യ ചെയർമാൻ എൻ അബൂബക്കർ നന്ദിയും പറഞ്ഞു