കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച കുന്ദമംഗലംപഞ്ചായത്ത് കേരളോൽസവത്തിൽ ഭാവന ചെത്തുകടവ് ഓവറോൾ ചാമ്പ്യൻമാരായി. കനൽ മുറിയനാൽ, സരിലയ കുരിക്കത്തൂർ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. അഡ്വ. പിടിഎ റഹീം എംഎൽഎ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോലാൽ, പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, പഞ്ചായത്ത് അംഗങ്ങളായ നജീബ് പാലക്കൽ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. കുന്ദമംഗലം പഞ്ചായത്ത് കേരളോൽസവം കമ്മറ്റി കോർഡിനേറ്റർ എം.എം സുധീഷ്കുമാർ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.