സഹജീവികളുടെ പ്രയാസങ്ങൾക്ക് പരിഹാരം തേടി സമർപ്പിത ജീവിതം നയിക്കുന്ന യുവാക്കൾ ഏതൊരു രാഷ്ട്രീയ സംഘടനുടെയും കരുത്താണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആയ എൻ സുബ്രഹ്മണ്യൻ. എൻ സുബ്രഹ്മണ്യൻ.
കലേഷിനെ പോലുള്ള ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരുവഴിക്കടവിൽ പി ടി കലേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിജിത്ത് പൈങ്ങോട്ടുപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹ്മാൻ, എം ധനീഷ് ലാൽ, സി.വി സംജിത്ത് ശശികുമാർ കാവാട്ട്, യദു കാവാട്ട്, ബിജു സുവർണ്ണ മനു മോഹൻ അജിത് കൃഷ്ണ എന്നിവർ സംസാരിച്ചു.

