സോഷ്യൽ മീഡിയയിൽ സമയം ചിലവച്ചു കഴിയുന്ന യുവ തലമുറക്ക് മാതൃകയാകുകയാണ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ റൂബി ഗ്രൂപ്പ് വിദ്യാർത്ഥികൾ. നാടിൻറെ അകമായ നാടകത്തെ അറിയാനും, നാടകം കളിക്കാനും ഏറെ താൽപര്യത്തോടെയാണ് ഓരോ വിദ്യാർത്ഥയും എത്തിയിരിക്കുന്നത്.
ഈ മാസം 18, 19 ,20 തീയതികളിലായി സ്കൂളിൽ അരങ്ങേറുന്ന സ്കൂൾ കലോത്സവത്തിന് മാറ്റൊരുക്കാനാണ് ഇവരുടെ നാടക പരിശീലനം. എട്ടാം ക്ലാസുകാരായ യാനിക്, സൂര്യദേവ് ,ഹർഷിത്ത് ,പി എസ് ഹരി നന്ദ്, തുടങ്ങിയവരാണ് നാടകത്തിലെ അഭിനയതാക്കൾ. ഒപ്പം സംവിധായികയായി ഒമ്പതാം ക്ലാസുകാരി ആയിഷയും.
2015 നടന്ന 55 മത് സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച നാടകം യൂട്യൂബിൽ നിന്നും എടുത്തതാണ് ഇവർ പരിശീലനം നടത്തുന്നത്. കഥാപാത്രങ്ങൾ കഥ പറയുന്നു എന്ന നാടകം മയക്കുമരുന്നുകൾക്കെതിരെ ബോധവൽക്കരണമാണ് ലക്ഷ്യമിടുന്നത്.സംവിധായിക ആയിഷയുടെ പിതാവ് പറമ്പിൽ യുപി സ്കൂൾ അധ്യാപകനായ മുർഷിദാണ് മകളുടെ നിയന്ത്രണത്തിലുള്ള നാടക ടീമിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്.

