കുന്ദമംഗലം: പഴയ ഹൈ സ്കൂൾ കാലഘട്ടത്തിന്റെ ഓർമ്മകൾ പുതുക്കി 1978 എസ്എസ്എൽസി ബാച്ചിൻ്റെ സുഹൃത് സംഗമം. ” ബ്ലാക്ക് ബോർഡ് 78″ എന്ന പേരിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സംഘടന സെക്രട്ടറി പി ഷൗക്കത്തലി സ്വാഗതവും പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം അദ്ധ്യക്ഷതയും വഹിച്ചു.

ഓർമകൾ അലതല്ലുന്ന ആ കാലഘത്തിലെ അനുഭവങ്ങളും പുതിയ ജീവിതാനുഭവങ്ങളും സുഹൃത്തുകൾ തമ്മിൽ കളിച്ചും ചിരിച്ചും പഴയ സ്കൂൾ കലഘട്ടം ഒരു വട്ടം കൂടി കടന്നു വന്നു.

ജീവിതത്തിൻറെ സായംകാലത്തേക്ക് കടക്കുന്ന ക്ലാസ്മേറ്റുകൾ ഒത്തുകൂടിയപ്പോൾ, അവർ തങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവെച്ചു. ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള പരിച്ഛേദങ്ങളായി അവരുടെ ഓർമ്മപ്പെടുത്തലുകൾ.

