
കുന്ദമംഗലം: കുന്ദമംഗലത്ത് അതീവ ജാഗ്രത വേണംകഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലത്ത് അതീവ ജാഗ്രത വേണമെന്ന് ഹെൽത്ത് ഓഫീസർ സുരേഷ് ബാബു ജന ശബ്ദത്തോട് പറഞ്ഞു. ഓണത്തിന് ശേഷം വൻ വർദ്ദനവാണ് ഉണ്ടായിരിക്കുന്നത്.ഇന്നത്തെ കണക്ക് 12 പേർ ക്കാണ്കൊവിഡ് പോസറ്റീവ് ആയത്. അതിൽ ഒരാൾ മാത്രം കുരുവട്ടൂർ പഞ്ചായത്തിലാണ്.കഴിഞ്ഞ 6 മാസത്തിനിടെ ഓണത്തിന് മുമ്പ് വരെ 66 പേർക്കായിരുന്നു മൊത്തം റിപ്പോർട്ട് ചെയ്തതെങ്കിൽ ഓണത്തിന് ശേഷം ഒറ്റ കുതിപ്പിന് ‘മൊത്തം 86 ൽ എത്തി നിൽക്കയാണ് എന്നതാണ് വസ്തുത.അത് കൊണ്ട് എല്ലാവരും കരുതലിനൊപ്പം ജാഗ്രതയും വേണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കൊവിഡിനൊപ്പം ജീവിക്കുക എന്നതിനർത്ഥം
പരമാവധി കുറക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. പ്രത്യേകിച്ച് നമ്മുടെ വീട്ടിലെ കുട്ടികളിലേക്കും പ്രായമുള്ളവരിലേക്കും പകരാധിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നാം കൂട്ടതൽ കരുതൽ വേണം. അനാവശ്യമായ തിരക്ക് കുറക്കണം, കുന്ദമംഗലത്ത് വൻ തിരക്ക് വ്യാപന സാധ്യതയേറാൻ കാരണമാവും. അത്യാവശ്യമുള്ളവർ മാത്രമെ പുറത്തിറങ്ങാവൂ എന്നും ഓർമ്മപ്പെടുത്തി.ഭയപെടേണ്ട സാഹചര്യമൊന്നുമില്ല എന്നാൽ കരുതലിലൂടെ നമുക്ക് നിയന്ത്രിക്കാൻ നാം ഓരോരുത്തരും ഇതുവരെയുള്ളതിനേക്കാൾ ഒന്നുകൂടി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

