Kerala kerala

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും; കെപിസിസി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റില്ല

തിരുവനന്തപുരം: മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. കെപിസിസി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യം മന്ത്രി ഒ.ജെ ജനീഷ് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

സംഘടനയെ കൂടുതല്‍ സജീവമാക്കാന്‍ പുതിയ അധ്യക്ഷന്‍ വരേണ്ടതുണ്ടെന്ന ആവശ്യവും ശക്തമായിരുന്നു. മന്ത്രിയായതോടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്ന സ്വയം വിമര്‍ശനവും വിലയിരുത്തലിലുമായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.

എന്നാല്‍, കെപിസിസി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റില്ലെന്നും ജനീഷിന്റെ നേതൃത്വം തുടരുമെന്നുമാണ് ഹൈക്കമാന്‍ഡിന്റിന്റെ അന്തിമ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!