National News

ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഓടിക്കയറി പശു;ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക്

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ആക്രമിച്ചു.റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയും റാലിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം.പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!