Kerala News

പത്ത്,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കുന്ദമംഗലം കോ ഓപറേറ്റീവ് റൂറൽ ബാങ്ക് അംഗങ്ങളുടെ മക്കളിൽ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് സി. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെ.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ പരിധിയിലുള്ള കുന്നമംഗലം, കുരുവട്ടൂർ പഞ്ചായത്തുകളിലെ അൻപത് വിദ്യാർഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ വെച്ച് ഫൂട്ട് വോളി ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ച റിയാസ് റഹ്മാനെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ , വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ , ബാങ്ക് ഡയറക്ടർമാരായ ജനാർദ്ദനൻ കളരികണ്ടി, സോമശേഖരൻ ,വിനയകുമാർ , സിന്ധു , വിനീത പി., പ്രമോദ്, മുൻ ഗ്രാമ പഞ്ചായത്തംഗം മൊയ്തീൻ കോയ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബാങ്ക് സെക്രട്ടറി പി രാജൻ നന്ദി പറഞ്ഞു. ടി.ശ്രീജിത്ത്, പി.പി ഷിനിൽ സുഗേഷ് എം.കെ എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!