മൂന്നാർ : പെട്ടിമുടിയിലെ ദുരന്ത ബാധിതർക്ക് എല്ലാവർക്കും പുതിയ വീടും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ ഏറ്റെടുത്തു. പെട്ടിമുടിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സ്ഥലം കണ്ടെത്തിയാകും ഇവരെ പുനധിവസിപ്പിക്കുക.പെട്ടിമുടി സന്ദർശനത്തിന് പിന്നാലെ, മൂന്നാറിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് തീരുമാനം. ദുരന്തത്തിൽപെട്ടവർക്കുള്ള ചികിൽസാ ചെലവ് സർക്കാരാണ് വഹിക്കുന്നത്. ഇവർക്ക് വിദഗ്ധ ചികിൽസ അടക്കം വേണ്ടി വന്നാൽ അതും സർക്കാർ വഹിക്കും. പ്രദേശത്തെ ലയങ്ങളുടെ ശോച്യാവസ്ഥ കണ്ണൻദേവൻ കമ്പനി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ലയങ്ങൾ എത്രയും പെട്ടെന്ന് നന്നാക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

