കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റം ഫ്രാങ്കോ നിഷേധിചിരുന്നു .
കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്