Kerala

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിക്കും

കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെയും 2.5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ (ജൂലൈ 14)രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹീം എം എൽ എ നിർവ്വഹിക്കും.

2018-19 ബഡ്ജറ്റില്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് 5 കോടി രൂപ അനുവദിച്ചിരുന്നു. കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് റൂമുകള്‍ തിരിച്ചത്. കോളജില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കുന്നതിനുള്ള തുകയും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.
         
കോളജില്‍ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ആധുനിക ടര്‍ഫ് നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!