Trending

എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്. പരീക്ഷ കമ്മീഷണറായ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഡയറക്ടറെ കൂടാതെ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, രണ്ട് വിഷയ വിദഗ്ധർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.

പരീക്ഷാഫലം പതിനഞ്ചാം തീയതി തന്നെ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യം യോഗം ചർച്ച ചെയ്യും. പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്തത് കൊണ്ട് തന്നെ ഫലപ്രഖ്യാപനം എന്ന് നടക്കും എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് ഒരു നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമില്ല. ഫലപ്രഖ്യാപനം പറഞ്ഞ തീയതിയിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിദ്യാർഥി അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!