Kerala News

ശ്യാമള്‍ മണ്ഡല്‍ വധകേസ്;പ്രതിക്ക് ഇരട്ട ജീവപര്യന്തം

ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം 17 വര്‍ഷം മുമ്പാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍തഥി ശ്യാമള്‍ മണ്ഡല്‍ കൊലചെയ്യപ്പെടുന്നത്. പ്രതിക്ക് 10,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കുറ്റങ്ങളിലാണ് ജീവപര്യന്തം വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ രണ്ടാം പ്രതി മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നേപ്പാള്‍ സ്വദേശിയായ ദീപക് ആണ് കേസിലെ ഒന്നാംപ്രതി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
ആൻഡമാൻ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശിയായ ദു‍ർഗ ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്.കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഡാലോചന, തട്ടികൊണ്ടുപോകൽ എന്നിവയ്ക്കാണ് മുഹമ്മലിക്ക് ഇരട്ട ജീവപര്യന്തം.

സാഹചര്യ തെളിവുകള്‍ മാത്രമാണ് മുഹമ്മദ് അലിക്കെതിരെ ഉണ്ടായിരുന്നത്. കോളേജിൽ നിന്നും ശ്യമളിനെ മുഹമ്മദ് അലിയാണ് കിഴക്കേകോട്ടയിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവിടെ നിന്നും തട്ടികൊണ്ടുപോയ ശേഷം ശ്യമളിൻെറ ഫോണിൽ നിന്നും അച്ഛനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ബസുദേവ് പണവുമായി ചെന്നൈയിലെത്തിയപ്പോഴേക്കും മകനെ കൊലപ്പെടുത്തി കോവളം വെള്ളാറിൽ ചാക്കിൽകെട്ടി പ്രതികള്‍ ഉപേക്ഷിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!