Kerala News

മലയാളം അറിയാത്തവർക്കും ലേണേഴ്സ് ലൈൻസ്;അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ

മലയാളം അറിയാത്തവർക്ക് ലേണേഴ്സ് ലൈൻസ് ലഭിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്.കഴിഞ്ഞ കൊവിഡ് കാലത്ത് ഡ്രൈവിംഗ് ലൈസൻസിനായി നടന്നിരുന്ന ലേണേഴ്സ് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്ന കാലഘട്ടങ്ങളിൽ നടന്ന ഓൺലൈൻ ലേണേഴ്സ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മലയാളം അറിയില്ലാത്തവർ വരെ മലയാളത്തിൽ പരീക്ഷ എഴുതി പാസായതായി കണ്ടിരുന്നു. നോർത്ത് പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്ന ആൾക്കും ലേണേഴ്സ് ലൈസൻസ് കിട്ടിയിരുന്നു. പരിശോധനക്കിടെയാണ് മറ്റൊരു സ്കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തിയത്. ഇതോടെ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ എഴുത്തും വായനയും അറിയാത്തവർ ലേണേഴ്സ് പരീക്ഷ പാസായതായി കണ്ടെത്തി.ക്രമക്കേടിന് ഡ്രൈവിങ് സ്കൂളുകൾ കൂട്ടുനിന്നതായും പ്രാഥമികറിപ്പോർട്ട് ഉണ്ട്.നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് നിർദ്ദേശം. ഓരോ അപേക്ഷകന്റെയും പരീക്ഷ എഴുതിയ കമ്പ്യൂട്ടർ / മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അവയുടെ IP അഡ്രെസ് എടുത്തുകൊണ്ടുള്ള അന്വേഷണം എത്രയും പെട്ടെന്ന് നടത്തി തെളിയിക്കാനാണ് പറഞ്ഞിരിക്കുന്നത്.ക്രമക്കേട് നടത്തിയവർക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസക് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!