National News

കോവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24;കണക്കുകൾ പുറത്ത് വിട്ട് ഐഎംഎ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായുംകണക്കുകൾ വ്യക്തമാകുന്നു

ഡല്‍ഹി-109,
ഉത്തര്‍പ്രദേശ്- 79,
പശ്ചിമബംഗാള്‍-63,
രാജസ്ഥാന്‍- 43
എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരിച്ചത്.

ബിഹാറില്‍ ഡോക്ടര്‍മാരുടെ മരണ സംഖ്യ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐഎംഎയുടെ ബിഹാര്‍ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രികള്‍ സംരക്ഷിത മേഖലകള്‍ ആയി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിരുന്നു.

Indian Medical Association (IMA) says 719 doctors died during second wave of COVID-19 pandemic; maximum 111 doctors lost their lives in Bihar, followed by Delhi (109) pic.twitter.com/4CCFSIMZj6

— ANI (@ANI) June 12, 2021

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!