National News

പഞ്ചാബിൽ അകാലിദള്‍ – ബിഎസ്പി സഖ്യം;പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടമെന്ന് സുഖ്ഭീര്‍ സിംഹ് ബാദല്‍

പഞ്ചാബിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ.മായാവതിയുടെ ബി എസ് പിയുമായാണ് അകാലിദൾ സഖ്യമുണ്ടാക്കിയത്. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി 20 സീറ്റുകളിലായിരിക്കും മത്സരിക്കുക. 27 വര്‍ഷത്തിന് ശേഷമാണ് ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടക്കം എന്നായിരുന്നു സഖ്യ നീക്കത്തെ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഹ് ബാദല്‍ വിശേഷിപ്പിച്ചത്.

ഇന്ന് രാവിലെ ഇരുപാർട്ടിയുടെയും നേതാക്കളായ സതീഷ് ചന്ദ്ര മിശ്രയും സുഖ്ബീർ സിംഗ് ബാദലും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പി മത്സരിക്കുന്ന 20 സീറ്റുകൾ ഏതൊക്കെയാണെന്ന് ബാദൽ പ്രഖ്യാപിക്കും.ബിജെപിയുമായി സഖ്യത്തിലായിരുന്ന അകാലിദള്‍ കര്‍ഷക ബില്ലിനെ തുടര്‍ന്നുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്. നേരത്തെ ബിജെപിയ്ക്ക് വേണ്ടി മാറ്റിവെച്ച സീറ്റുകള്‍ ബിഎസ്പി യ്ക്ക് നല്‍കുമെന്ന് അകാലിദള്‍ വ്യക്തമാക്കി.

ദളിത് വിഭാഗത്തിൽ നിന്നും ഒരാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് ശിരോമണി അകാലി ദൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ദളിത് വോട്ടർമാർ 32 ശതമാനം വരുമെന്നാണ് കണക്കുകൾ. 27 വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്പിയും അകാലിദളും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1996ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിഎസ്പി- അകാലിദൾ സഖ്യം പഞ്ചാബിലെ 13 ൽ 11 സീറ്റും നേടിയിരുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി മത്സരിച്ച 3 സീറ്റിലും വിജയിച്ചപ്പോൾ പത്തിൽ എട്ട് സീറ്റിലും അകാലിദളിന് വിജയിക്കാനായി.

പഞ്ചാബിലെ 31 ശതമാനം ദളിത് വോട്ടർമാരിലും ബി എസ് പിക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ദളിത് വോട്ടുകൾ നിർണായകമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ‍ഞ്ചാബിൽ ബി എസ് പിയും അകാലിദളും വെവ്വേറെയാണ് മത്സരിച്ചത്. ഇരു പാർട്ടികൾക്കും വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവുമുണ്ടായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!