Kerala kerala kerala politics

എന്‍ഡിഎ നേതാക്കളുമായി സതീശന്റെ രഹസ്യ ചര്‍ച്ച: കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണം; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മംഗലാപുരത്ത് എന്‍ഡിഎ നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മെയ് ഒന്നിന് രാവിലെ പ്രത്യേക വിമാനത്തില്‍ സതീഷന്‍ മംഗലാപുരത്തേക്ക് പോയെന്നും, സ്വര്‍ണക്കവര്‍ച്ചയില്‍ എസ്‌ഐടി ചോദ്യംചെയ്ത റെജികുമാര്‍ എന്ന വ്യക്തി ഒപ്പം ഉണ്ടായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ വന്നത്. ഈ യാത്രയില്‍ അദാനിഗ്രൂപ്പിന്റെ പ്രസിഡന്റിനെ സതീശന്‍ കാണുകയുണ്ടായി. കര്‍ണാടകയിലെ എന്‍ഡിഎ നേതാവായ ബി എം ഫാറൂഖിന്റെ വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിത്. ഇത് സംബന്ധിച്ച് കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു. വളരെ ഗുരുതരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നതെന്നും കെപിസിസി, എഐസിസി നേതൃത്വങ്ങള്‍ ഇതില്‍ വിശദീകരണം നല്‍കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!