Trending

നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യവും ഭീകരവാദികളും ഏറ്റുമുട്ടി; ജവാന് വീരമൃത്യു

രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ സൈനികന്‌ വീരമൃത്യു. 9 പഞ്ചാബ് റെജിമെന്റിലെ സുബേദാറായ കുല്‍ദീപ് ചന്ദാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബനിയിലെ കേരി-ബൈട്ടല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.കുല്‍ദീപ് ചന്ദിന്റെ ജീവത്യാഗവും അദ്ദേഹത്തിന്റെ ടീമിലെ മറ്റ് അംഗങ്ങളുടെ ആത്മസമര്‍പ്പണവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തിയതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി യൂണിറ്റായ വൈറ്റ് നൈറ്റ് കോര്‍പ്പ്‌സ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ സൈന്യം തുടരുകയാണെന്നും വൈറ്റ് നൈറ്റ് കോര്‍പ്പ്‌സ് അറിയിച്ചു. കിഷ്ത്വാറിലെ ഛത്രുവില്‍ ഇപ്പോഴും തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇതുവരെ സൈന്യം വധിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!