Kerala News

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ല; അധിക വിലക്ക് വാങ്ങി വൈദ്യുതി ക്ഷാമം നേരിടും

സംസ്ഥാനത്ത് തത്കാലം ലോഡ്‌ഷെഡിംഗും ​ പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. 19 വരെ ലോഡ്ഷെഡിംഗും പവര്‍കട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി. നിലവിൽ കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന്‌ കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്.

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുറത്തു നിന്നും കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ വലിയ തോതില്‍ കുറവുണ്ടാകുന്നുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!