കോഴിക്കോട്: മൂന്നു മാസമായി എം.കെ. മുനീറിന് എംഎല്‍എ പെന്‍ഷന്‍ ലഭിക്കുന്നില്ല. എജീസ് ഓഫീസിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ കത്തിലെ പിഴവാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. എം.കെ മുനീറിന്റെ പേരിന് പകരം കെ. ബാബുവെന്നാണ് ടൈപ്പ് ചെയ്തിരുന്നത്. എജീസ് ഓഫീസിൽ നിന്ന് തിരുത്തി ലെറ്റർ നൽകിയിട്ടും പെൻഷൻ ലഭിക്കുന്നില്ല.
ട്രഷറിയിലേക്ക് നല്‍കിയ കത്തില്‍ പിഴവ്; മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം കെ മുനീര്‍

