കശ്മീരിലെ കുപ്വാര ജില്ലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊന്നു. ഇന്നലെ അര്‍ധരാത്രി നിയന്ത്രണരേഖയ്ക്ക് 100 മീറ്റര്‍ അകലെയാണ് സംഭവം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് സംശയിക്കുന്നു. തീവ്രവാദികളിലൊരാള്‍ 23 വയസുള്ള ഇദ്രീസ് അഹമ്മദ് ബട്ടാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും തീവ്രവാദി സംഘടനയായ ലഷ്കറെ തൊയിബയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.