കുറ്റിക്കാട്ടൂർ :വൈദ്യുതി ചാർജ്ജ് കുത്തനെ കൂട്ടിയ കേരള സർക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകൾക്കെതിരെ കൂട്ടമണിയടിച് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച മൂലം അനവസരത്തിൽ ഡാമുകൾ തുറന്നിട്ട് കേരളത്തിൽ വെള്ളപ്പൊക്കം സൃഷ്‌ടിക്കുകയും ഇപ്പോൾ മഴ കുറവിന്റെ പേര് പറഞ്ഞു കറണ്ട് നിയന്ത്രണവും വൈദ്യുതി ചാർജ്ജ് നിരക്ക് കുത്തനെ കൂട്ടുകയും ചെയത് വൈദ്യുതി വകുപ്പ് മന്ത്രി കേരളജനതയെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര ഗവണ്മെന്റ് ഡീസൽ വില വർധിപ്പിച്ചതിന്റെ പ്രയാസത്തിൽ നിൽക്കുന്ന മലയാളികൾക്ക് കൂടുതൽ ദുരിതം നൽകുന്ന നടപടിയാണിത്. വൈദ്യുതി ബോർഡിന് കിട്ടാനുള്ള കടങ്ങൾ തിരിച്ചു പിടിക്കുന്ന നടപടികൾക്ക് പകരം നഷ്ടം നികത്താൻ ജനങ്ങളെ പിഴിയുന്ന നടപടി ജനകീയ സർക്കാരുകൾക്ക് ചേർന്നതല്ല. വർധിപ്പിച്ച ചാർജ്ജ് കുറക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
വൈദ്യുതി നിരക്ക് വർധിപ്പിച്ച എം എം മണിക്കെതിരെ കൂട്ടമണി പ്രതിഷേധം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ കൂട്ട മണിയടിച്ചു ഉദഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു. ട്രഷറർ k ജാഫർ സാദിഖ്,പി k ഹക്കീം മാസ്റ്റർ, ശംസുദ്ധീൻ poolenkara, ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർമഠം, ഒ സലീം, ഉനൈസ് പെരുവയൽ,മുജീബ് എടക്കണ്ടി, മുആദ്, എൻ എം യൂസുഫ്,അബ്ദുള്ള നിസാർ, അബൂബക്കർ ഒളവണ്ണ, ടി പി എം സാദിഖ്, മുനീർ പുത്തൂർ മഠം, മുർത്താസ് കെ എം, ഹാരിസ് പെരിങ്ങൊളം, റഊഫ് കുറ്റിക്കാട്ടൂർ, ഷമീർ പെരിങ്ങൊളം പ്രസംഗിച്ചു