കുന്ദമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളും സാമ്പത്തികാധികാരങ്ങളും കവർന്നെടുക്കുകയും ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകർക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ ഉദ്ഘാടാം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂ ളി അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, യൂത്ത് കോൺഗ്രസ് പാർലമെൻറ് സെക്രട്ടറി സി.വി.സംജിത്ത്, ഡി സി സി മെമ്പർ മറുവാട്ട് മാധവൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ഷൗക്കത്തലി, ടി.കെ.ഹിതേഷ് കുമാർ, എ.ഹരിദാസൻ, കെ.സി.രാധാകൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം ലീന വാസുദേവൻ, ഇടമച്ചിൽ ബാലകൃഷ്ണൻ, രജിൻ ദാസ് കുന്നത്ത് പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ വി. അബ്ദുറഹിമാൻ മാസ്റ്റർ,എ.ഗോപാലൻ, എം.വേണുഗോപാലൻ നായർ , തസ് ലീന, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിജിത്ത് പൈങ്ങോട്ടു പുറം, അഡ്വ.ഷമീർ കുന്ദമംഗലം എന്നിവർ നേതൃത്വം നൽകി.