കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്ന വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോദന നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ ടി.കെ സൗദ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, അസിസ്സന്റ് സെക്രട്ടറി ഗംഗ ഭായി, മെമ്പര്‍ എം.വി ബൈജു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ചത്.
വിഷയത്തില്‍ മാലിന്യം നീക്കം ചെയ്യാനുള്ള നോട്ടീസ് സ്ഥലമുടമയ്ക്ക് ഉടന്‍ തന്നെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നിരുന്നത്. തുടര്‍ന്ന് മഴയില്‍ ഇതില്‍ നിന്നും ഒഴുകിയെത്തുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഓടയിലേക്കും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന യൂ.പി സ്‌കൂളിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും ഒഴുകിയിരുന്നു. പല പ്രാവശ്യം നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും വിഷയത്തില്‍ പരിഹാരമാവാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.