ഉത്തമ കാര്‍ഷിക രീതികളില്‍ പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 10 ,11 ,12 തിയതികളില്‍ ഉത്തമ കാര്‍ഷിക രീതികള്‍ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. മേല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിന് മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04952373582.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്, പിജി ഡിപ്ലോമ, ഡിഗ്രി, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജൂലായ് 15 ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0495 2350205.
നാദാപുരം രജിസ്ട്രാഫീസ് കെട്ടിടത്തില്‍നാളെ പ്രവൃത്തി തുടങ്ങും
രജിട്രേഷന്‍ വകുപ്പ് ഒരു കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിക്കുന്ന നാദാപുരം രജിസ്ട്രാഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (ജൂലായ് 12) രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ഇ.കെ.വിജയന്‍ എം.എല്‍.എ.അധ്യക്ഷനാകും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ.സഫീറ, ഒ.സി. ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, രജിസ്‌ട്രേഷന്‍ ഐ.ജി. എ.അലക്‌സാണ്ടര്‍ തുടങ്ങിവയര്‍ പങ്കെടുക്കും. 1867-ല്‍ ആരംഭിച്ച രജിസ്ട്രാഫീസ് കെട്ടിടം പുതുക്കി പണിയുക എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. നിലവില്‍ നാദാപുരം ടൗണില്‍ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവൃത്തിക്കുന്നത്.
അങ്കണവാടി ഹെല്‍പ്പര്‍ ; അപേക്ഷ ക്ഷണിച്ചു
തുണേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എടച്ചേരി, പുറമേരി, വാണിമേല്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരില്‍ നിന്ന് അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക എസ്.എസ്.എല്‍.സി പാസാകുവാന്‍ പാടുളളതല്ല. പ്രായപരിധി 01.01.2019 ന് 18-46 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് മണി വരെ. ഫോണ്‍ – 0496 2555225.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയുടെ (കാറ്റഗറി നം. 164/2013) തെരഞ്ഞെടുപ്പിന് 2016 മെയ് 13 ന് നിലവില്‍ വന്ന 257/16/ER VIII നമ്പര്‍ റാങ്ക് ലിസ്റ്റ് മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2019 മെയ് 14 ന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദാക്കിയതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.
പത്താംതരം, പ്‌ളസ് വണ്‍ തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി
കുന്നമംഗലം ഗ്രാമപഞ്ചായത്ത് സാക്ഷരത തുടര്‍വിദ്യാകേന്ദ്രത്തില്‍ പത്താംതരം, പ്‌ളസ് വണ്‍ തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി. പതിനേഴ് വയസ് പൂര്‍ത്തിയായ ഏഴാംക്ലാസ് യോഗ്യതയുളളവര്‍ക്ക് പത്താംതരത്തിന് അപേക്ഷിക്കാം. പ്‌ളസ് വണ്‍ തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താംക്ലാസ്, തത്തുല്യ യോഗ്യതയും 22 വയസും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈങ്ങോട്ട്പുറം വിദ്യാദായിനി തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9995748087.