Local

തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു

തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു. തമിഴ്‌നാട് വിഴുപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ജയബാലുവുമായി ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി. കടകള്‍ തുറന്ന് സാധനങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് കൊലപാതകം.

സംഭവത്തില്‍ രണ്ട് എ.ഐ.എ.ഡി.എം.കെ പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജി മുരുകന്‍, കെ കലിയപെരുമാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ സിരുമദുരൈ കോളനിയില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച, പ്രതികള്‍ രണ്ട് പേരും ഇവരുടെ കൂട്ടാളികളും ജയബാലുവിന്റെ മകനെ മര്‍ദ്ദിച്ചിരുന്നു. മകനെ മര്‍ദ്ദിച്ചതിന് ജയബാലു പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴായിരുന്നു വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!