International

കോവിഡിന് പിന്നാലെ ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ ശ്വാസകോശത്തില്‍ നീര് വീഴുന്ന രോഗം

കോവിഡിന് പിന്നാലെ ന്യൂയോര്‍കില്‍ പുതിയ രോഗം. 38 കുട്ടികളില്‍ ശ്വാസകോശത്തില്‍ നീര് വീഴുന്ന രോഗം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 15 കേസുകള്‍ ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നാലുപേര്‍ കോവിഡ് ബാധിതരായിരുന്നു. മറ്റുള്ളവരില്‍ ആന്റിബോഡി കണ്ടെത്തിയിരുന്നു.കോവിഡ് വന്നതിന്റെ ഫലമായി കുട്ടികളിലെ രോഗപ്രതിരോധ ശേഷി കുറഞ്ഞുപോകുന്നതാണ് ഇത്തരം രോഗാവസ്ഥക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ശ്വാസകോശം നീരുവന്ന് വീര്‍ക്കുന്നതായാണ് കാണുന്നത് . ഇത് ശ്വാസഗതിയെ ബാധിക്കുന്നു. തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററിലേക്ക് കുട്ടികളെ മാറ്റേണ്ടി വരുന്നു.കോവിടിന്റെ അന്തരഫലമായി ഉണ്ടാകുന്ന ഈ അവസ്ഥയെ pediatric multisytem inflamatory syndrome എന്നാണ് പറയുന്നത്.

ഒരുകാലത്തു പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളില്‍ വ്യാപകമായി കാണപ്പെട്ട കാവസാക്കി രോഗത്തോട് ഏറെ സാമ്യമുള്ള രോഗ ലക്ഷണങ്ങളാണ് ഇപ്പോള്‍ ചികിത്സയിലുള്ള 38കുട്ടികളിലുമുള്ളത്. കടുത്ത പനി, മേലാകെ ചുവന്ന പാടുകള്‍,നാക്കിന്റെ നിറവ്യത്യാസം കഠിനമായ വയറു വേദന ഛര്‍ദി, ഹൃദയമിടിപ്പ് കൂടുക എന്നിവയാണ് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാവുന്നത്. കോവിടിന്റെ ആക്രമണ സ്വാഭത്തില്‍ മാറ്റം സംഭവിക്കുന്നുണ്ട് എന്ന ആശങ്കയെ ബലപ്പെടുത്തുകയാണ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പുതിയ രോഗാവസ്ഥ. 85കുട്ടികളാണ് ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!