ഡാർക്ക് വെബ് കഥയുമായി അറ്റ് (@); സച്ചിയുടെ മകൻ ആകാശ് സെൻ നായകൻ

0
155

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് (@) ന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു. നടൻ പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലമാണ് അറ്റ് (@ )ന്റെ കഥ . മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ നായകനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആകാശിനെ കൂടാതെ ഷാജു ശ്രീധറും പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് .

പുജ ചടങ്ങിൽ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണൻ താമരക്കുളം, ജയൻ നമ്പ്യാർ, രഞ്ജിത് കമല ശങ്കർ, സാലിൽ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവർത്തകരുമായ വിജയ് ശങ്കർ ലോഹിതദാസ്, ഹരികൃഷ്ണൻ ലോഹിതദാസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ഇഷാൻ ദേവ്, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ , ആർട് അരുൺ മോഹനൻ, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ,

ചീഫ് അസോസിയേറ്റ് മനീഷ് ഭാർഗവൻ, ക്രിയേറ്റീവ് ഡയറക്ടർ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പി.ആർ.ഒ ആതിര ദിൽജിത്ത്,പി ശിവപ്രസാദ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ.

LEAVE A REPLY

Please enter your comment!
Please enter your name here