Kerala News

സംസ്ഥാനത്ത് ര​ണ്ടാം​ഘ​ട്ട കോവിഡ് വാ​ക്സി​നേ​ഷ​ന് ഇന്ന് തു​ട​ക്കം

സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നേ​ഷ​ന് തു​ട​ക്കം.ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ർ ന​വ​ജോ​ത് ഖോ​സ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.ര​ണ്ടാം വാക്‌സിനേഷനിൽ പൊ​ലീ​സ്, മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,30,775 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്ക് ഫെബ്രുവരി 15 മുതൽ അടുത്ത ഡോസ് വാക്സിനും നൽകിത്തുടങ്ങും. മാർച്ചിൽ മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!