National

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ബിജെപി; 33% നല്‍കിയേക്കും; ലക്ഷ്യം വോട്ട്

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ഒരുങ്ങി ബിജെപി. സ്ഥാനാര്‍ഥികളില്‍ 33 ശതമാനം വനിതകള്‍ക്കായി നല്‍കിയേക്കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളെയും സ്ഥാനാര്‍ഥികളായി പരിഗണിച്ചേക്കും. വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം യുവാക്കള്‍ക്കും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പാര്‍ട്ടി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിക്ക് ഗണ്യമായ നേട്ടമുണ്ടാക്കാനാകാത്ത കേരളം, തമിഴ്‌നാട്, ജമ്മുകശ്മീര്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പൊതുസമ്മതരായ സ്ത്രീകളെ മല്‍സരരംഗത്തിറക്കാനും അതുവഴി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനും സീറ്റുകള്‍ പിടിച്ചെടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!