തിരുവനന്തപുരം: ജനുവരി നാലു മുതല്‍ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ മന്ത്രി വി. ശിവന്‍കുട്ടി സംഘാടകസമിതി ചെയര്മാന് മന്ത്രി ജി ആര് അനിലിന് നല്കി പ്രകാശനം ചെയ്തു. തിരൂര്‍ മീനടത്തൂര്‍ ആഷിയാനയില്‍ അസ്ലം തിരൂര്‍ രൂപകല്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.
സംസ്ഥാന സ്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

