Local

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ സമ്മേളനം ചാത്തമംഗലത്ത് കെ.എം സോമൻ നഗറിൽ വെച്ച് നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ സമ്മേളനം ചാത്തമംഗലത്ത് കെ.എം സോമൻ നഗറിൽ വെച്ച് നടന്നു. സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി മരക്കാർ, ജില്ലാ ഭാരവാഹികളായ കെ.എം.റഫീഖ്, സി.വി.ഇഖ്ബാൽ, ശ്രീജ, ബഷീർ നീലാറമ്മൽ, എ.പി ദേവദാസൻ എന്നിവർ സംസാരിച്ചു.

വർദ്ധിച്ചു വരുന്ന തെരുവു കച്ചടം നിയന്ത്രിക്കണമെന്നും അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം പിൻവലിക്കണമെന്നും വാടക കുടിയാൻ നിയമം നടപ്പിൽ വരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒ വേലായുധൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. പി ഹാരിസ് സ്വാഗതവും പാറ പുറത്ത് രാജൻ നന്ദിയും പറഞ്ഞു.പുതിയ ഏരിയാ പ്രസിഡണ്ടായി ഒ വേലായുധനെയും സെക്രട്ടരിയായി സി.എം.ബൈജുവിനേയും ട്രഷററായി പി ഹാരിസ് ചാത്തമംഗലം എന്നിവരെയും തിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!