
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയായിരിക്കും. പശ്ചിമബംഗാളിലും അധികാരം പിടിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലും പ്രതിപക്ഷമെന്നത് സാങ്കേതികവുമാണ്. അഴിമതിക്കാരാണ് ഇരുപക്ഷത്തുമുള്ളതെന്ന് തെളിയുകയാണ്. എല്ലാ പ്രവചനങ്ങളും മറികടന്നുള്ള വിജയമാണ് ബീഹാറിലേതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സി.എം.രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. സി.പി.എം എന്തും ചെയ്യാന്‍ മടിക്കില്ലെന്നും തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു. പൊലീസും മാധ്യമങ്ങളും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

