വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇടുക്കിയിലേക്ക് പോകാം. ജില്ലയില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. മഴയുടെ ശക്തി കുറയുന്നതിനാല്‍ വിലക്ക് പിന്‍വലിക്കുന്നു എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലാണ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

