Trending

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

കൊല്ലം: കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കുന്നതിൽ തെറ്റില്ലെന്നും അത് വൈകാരിക പ്രതികരണമായി മാത്രമെ കാണുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന് ഇതുവരെ ചെയ്യാത്ത തരത്തിൽ ചെയ്തിട്ടുണ്ട്. കടലിൽ പോയവരെ അങ്ങനെ വിടാൻ പറ്റില്ല. നമുക്ക് അവരെ സംരക്ഷിക്കണം. അതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച കാലാവസ്ഥാ പ്രവചനം നടത്തുന്ന സംസ്ഥാനമായി മാറണം. ഇന്ത്യയിലെ ഏറ്റവും മികച്ച മോഡൽ വാണിങ് നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും. ഓഖിക്കും പ്രളയത്തിനും ശേഷം അങ്ങനെയൊന്നും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടാകരുത്,” മുഖ്യമന്ത്രി പറഞ്ഞു.

അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തെ വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതാണ്. കേരളത്തിൽ അപകടകരമായ രീതിയിൽ തീരശോഷണം നടക്കുന്നുണ്ട്. മൺസൂണിൽ തീരപ്രദേശത്ത് കാണുന്ന വീട് അടുത്ത വർഷം കാണില്ലെന്ന സ്ഥിതിയൊക്കെയുണ്ട്. കടൽഭിത്തി നിർമാണത്തിന് പരമാവധി ഫണ്ട് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്, മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!