കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺലാൽ.കെ പതാക ഉയർത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് റിനേഷ്ബാൽ, യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി Adv. ബിജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി ഷിജു മുപ്രമ്മൽ, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ബൈജു മു പ്രമ്മൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജന: സെക്രട്ടറി ചരോഷ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മനുമോഹൻ, ബബിനേഷ്, ഷിജിൽ സി.സി തുടങ്ങിയവർ സംസാരിച്ചു.
സ്ഥാപകദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പുതിയ ബസ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയും ദി ഐ ഫൗണ്ടേഷൻ ഹോസ്പ്പിറ്റലും സംയുക്തമായി സൗജന്യ കാഴ്ച്ച പരിശോധന – തിമിര നിർണയ ക്യാമ്പും യൂത്ത് കെയർ ബ്ലഡ് ഡൊണേഷൻ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി ശ്രീ.വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി സാമിക്കുട്ടി പി.പി മുഖ്യാഥിതി ആയി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ അരുൺലാൽ അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി ജന: സെക്രട്ടറിമാരായ എം.ധനീഷ്ലാൽ, എടക്കുനി അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.വി.സംജിത്ത്, ജില്ല പഞ്ചായത്ത് മെമ്പർ സീന അശോകൻ, യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് റിനേഷ് ബാൽ, യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി അഡ്വ. ബിജു, ക്യാമ്പ് കോർഡിനേറ്റർ വിഗീഷ്, , ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ബാബു നെല്ലുളി, ഹരിദാസൻ മാസ്റ്റർ, ടി.കെ ഹിതേഷ്‌കുമാർ, ലാലുമോൻ ചേരിഞ്ചാൽ, ശശികുമാർ കാവാട്ട്, കോണിക്കൽ സുബ്രമണ്യൻ, ശ്രീനിവാസൻ, അലിയി ഹാജി, സോമൻ തട്ടാരക്കൽ, വി.കെ.രാഘവൻ, പത്മാക്ഷൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ചരോഷ്, വാർഡ് മെമ്പർമാരായ ദിനേഷ് കാരന്തൂർ, റീന സജീന്ദ്രൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ജിഷ്ണു, മനുമോഹൻ, ബബിനേഷ്, ജിജില, ഷിജിൽ.സി.സി, ശിവാനന്ദൻ, സൽമാൻ, അശ്വന്ത്, അതുൽ മാമ്പ്ര എന്നിവർ നേതൃത്വം നൽകി.

