
കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺലാൽ കെ പതാക ഉയർത്തി. ജില്ല വൈസ് പ്രസിഡണ്ട് റിനേഷ്ബാൽ, ജില്ല ജന: സെക്രട്ടറി അഡ്വ.ബിജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വിജി മുപ്രമ്മൽ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ സമ്പത്ത്, മനിൽലാൽ, അനീഷ് കെ, രജീഷ്, ജനാർദ്ദനൻ, ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു.
സ്ഥാപകദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പുതിയ ബസ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയും കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലും സംയുക്തമായി സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ് ഡി.സി.സി ജന: സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോർഡിനേറ്റർ അബിൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.വി.സംജിത്ത്, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി പി.പി. സാമിക്കുട്ടി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അസീസ് മാവൂർ, യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി അഡ്വ. കെ.ബിജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ബാബു നെല്ലുളി, ടി.കെ ഹിതേഷ്കുമാർ, തൂലിക മോഹനൻ,വിജി മുപ്രമ്മൽ, പത്മാക്ഷൻ, ലാലുമോൻ ചേരിഞ്ചാൽ, അഡ്വ.കെ.ഷൈജു, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മനുമോഹൻ, മനിൽലാൽ, INTUC മണ്ഡലം പ്രസിഡണ്ട് ബാബു, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ബൈജു ടി, അനി മാമ്പ്ര സാംസ്കാരിക സാഹിതി നിയോജക മണ്ഡലം സെക്രട്ടറി ദിനേഷ് കാരന്തൂർ, പി.ഷൗക്കത്തലി, ഷിജിൽ.സി.സി, സോമൻ തട്ടാരക്കൽ, വി.കെ.രാഘവൻ, ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

