തിരുവനന്തപുരം: 2026 ജൂലൈ 2 മുതല്‍ 14 വരെ ഇന്തോനേഷ്യയില്‍ നടക്കുന്ന ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ എയറോ സ്പോര്‍ട്സ് കൈറ്റ് ഫെസ്റ്റിവല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണര്‍ ഹിസ് എക്സലന്‍സി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി തിരുവനന്തപുരം രാജ്ഭവനില്‍ സൗഹൃദ സന്ദര്‍ശനം നടത്തി.
മത്സരത്തിനായി പുറപ്പെടുന്ന ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തിയ ഗവര്‍ണര്‍, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ആശംസകള്‍ നേര്‍ന്നു. കായികമേഖലയില്‍ അച്ചടക്കവും ആത്മവിശ്വാസവും രാജ്യസ്നേഹവും കൈമുതലാക്കി മികച്ച വിജയം കൈവരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ഇന്ത്യന്‍ കൈറ്റ് ടീമിന്റെ ക്യാപ്റ്റന്‍ അഡ്വ. ഷമീം പക്സാന്, വൈസ് ക്യാപ്റ്റന്‍ ഹസന് ജോഹര്‍, കൈറ്റ് ഫ്ലയര്‍ ദില്‍ഷാദ്, ടീം മാനേജര്‍ കമല്‍ പ്രകാശ്, ടീം കോച്ച് അബ്ദുള്ള മാളിയേക്കല്‍ എന്നിവര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്തോനേഷ്യ അന്താരാഷ്ട്ര കൈറ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ കൈറ്റ് ടീം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു

