Kerala News

ഭീതിയൊഴിയാതെ പാലോറമല

കോഴിക്കോട് : കഴിഞ്ഞ രണ്ടു പ്രളയ കാലഘട്ടത്തിലും ഏറെ ആശങ്കയിലായിരുന്ന മടവൂർ പഞ്ചായത്തിൻ്റെയും, കിഴക്കോത്ത് പഞ്ചായത്തിൻ്റെയും നടുവിലായപൈമ്പാലുശ്ശേരി പാലോറമല ഇത്തവണയും ഭീതിയിൽ. മലയുടെ മുകളിലായി അശാസ്ത്രീയമായി കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ പരിസരത്ത് താമസിക്കുന്നവരുടെ ജീവൻ ഭീഷണിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിട നിർമ്മാണം നിർത്തിയെങ്കിലും ഇപ്പോഴും പ്രദേശത്തെ മണ്ണൊലിപ്പ് ഭീഷണി തുടരുകയാണ്.

മഴ കനക്കുന്നതോടെ വലിയ രീതിയിലുള്ള ഉറവും മണ്ണൊലിപ്പും ആരംഭിക്കും. അതിപ്പോഴും പ്രദേശത്ത് കണ്ട് വരികയാണ്. കഴിഞ്ഞ തവണ ഇത്തരത്തിൽ മണ്ണൊലിപ്പ് കണ്ടതിന്റെ ഭാഗമായി പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം അടുത്ത് സ്കൂളിലായിരുന്നു മുഴുവൻ അന്തേവാസികളും താമസിച്ചിരുന്നത്. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച പാലോറമലയിൽ താമസിക്കുന്ന പരിസരവാസികൾക്ക് താമസിക്കാൻ പ്രത്യേക ക്യാമ്പ് ആരംഭിക്കാൻ തയ്യാറാണെന്നുള്ള അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് സാഹചര്യം ഭീതി ഉയർത്തുന്നതിനാൽ പലരും മാറി താമസിക്കാൻ തയ്യാറല്ല. രാത്രി കാലങ്ങളിൽ ഇവിടങ്ങളിൽ താമസിക്കരുതെന്നു നിർദ്ദേശം നല്കിയിട്ടും പലരും സ്വന്തം വീടുകളിൽ തന്നെ താമസിക്കുകയാണ്. ചിലരാവട്ടെ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു.

കിഴക്കോത്ത് പഞ്ചായത്തിന്റെയും മടവൂർ പഞ്ചായത്തിന്റെയും സംഗമ സ്ഥാനത്താണ് സ്വകാര്യ വ്യക്തി റിസോർട് പണിയുന്നത്. വലിയ രീതിയിലുള്ള മൈനിങ്ങിനെ തുടർന്ന് പ്രദേശവാസികളുടെ ജീവനു ഭീഷണിയായുവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിനെ തുടർന്ന് കെട്ടിട പ്രവർത്തനം താൽക്കാലികമായി നിർത്താൻ കോടതി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഈ നിർമ്മാണം കാരണമാണ് സ്വൈര്യ ജീവിതം നശിച്ച നൂറോളം കുടുംബം പ്രാണ രക്ഷാർത്വം
അപ്രതീക്ഷിതയമായി ഒരപകടവും ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഇപ്പോൾ ജീവിക്കേണ്ട ഗതികേടിലായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!