കോഴിക്കോട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണ് 14കാരന്‍ മരിച്ചു. ആറങ്ങോട് അയ്യപ്പന്‍കാവില്‍ മനോജിന്റെ മകന്‍ അഭിന്‍ ദേവ് ആണ് മരിച്ചത്. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിനെ പിന്നാലെ വീടിന്റെ പോര്‍ച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടര്‍ന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണു; 14 കാരന്‍ മരിച്ചു

