Entertainment News

പ്രണവിന്റെ ‘ഹൃദയം’ റി-റിലീസിന്;വാലെന്റൈൻസ് ഡേ സമ്മാനം

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന് ഒരുങ്ങുന്നു.വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു.കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റിലീസ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ‌ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. 2022ലെ ആദ്യ വിജയ ചിത്രമായിരുന്നു ‘ഹൃദയം’. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!