തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന് വിട നല്‍കുകയാണ് കേരളം. പി. ജയചന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ നിന്ന് പൂങ്കുന്നത്തെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി. മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, നടന്‍ മനോജ് കെ. ജയന്‍, സംവിധായകരായ സിബി മലയില്‍, കമല്‍, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടില്‍ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്‌കാരം.
ഭാവഗായകന് പി ജയചന്ദ്രന് അന്ത്യാഞ്ജലി; പാലിയത്ത് വീട്ടില്‍ നാളെ സംസ്‌കാരം

