
കാർഷിക പ്രക്ഷോഭത്തിനിടെ വീണ്ടും ഒരു കർഷക ആത്മഹത്യ കൂടി. സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഉടനെ അദ്ദേഹത്തെ സോനിപത്തി നടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.
അതേസമയം കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒന്നര മാസം പിന്നിട്ടു. സർക്കാർ വിളിച്ച എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് 15ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.

