ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം. ജനാധിപത്യ വിരുദ്ധ പരിഷ്‌കരണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിക്കുക.
സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടുമ്പോള്‍ ഈ പ്രമേയം ഐക്യകണ്ഡഠേന പാസാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം സഭയിലെത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ മറ്റേതെങ്കിലും മുതിര്‍ന്ന മന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.